പൊന്‍പുലരി
ഉയരുന്നിതാ കിഴക്കേ കുന്നിന്മുകളില്‍
ഉയരുന്നിതാ പൊന്നിന്‍ സാനുബിംബം
കേഴും മനസ്സിന് സാന്ത്വനമേകുവാന്‍
പ്രത്യുഷസ്സെത്തുന്നു ഭൂതലത്തില്‍
ആമ്പലും തുമ്പയും നീഹാരബിന്ദുവും
പുലരിയെ ചെറ്റൊന്നു കൈവണങ്ങി
തുമ്പിയും തിങ്കളും കോകില ജാലവും
നവ്യപ്രഭാതത്തെ വാഴ്ത്തിടുന്നു
പാടവരമ്പിലെ പച്ചിലചാര്‍ത്തിലെ
കുഞ്ഞിക്കുരുവികള്‍ പാട്ടുപാടി
അണ്ണാരക്കണ്ണനും ആറ്റക്കിളികളും
മഞ്ജുളനാദം പൊഴിച്ചിടുന്നു.
കൊച്ചുകുടിലിലും കൊട്ടാരക്കെട്ടിലും
ഈശനെയേവം സ്തുതിച്ചിടട്ടെ.
ആതിര.പി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ